വിവാഹവും ജോലിയും കുട്ടിയുമൊക്കെയായി "സ്വസ്ഥ' കുടുംബജീവിതം നയിക്കുന്നതിനിടയിലാണ് അങ്ങ് ഓസ്ട്രേലിയയിലിരുന്ന പാർവതി രവീന്ദ്രന്റെ തലയിൽ ഒരു മോഹമുദിച്ചത്, മിസിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്താലോ? ഭർത്താവ് വിനീതും മകൻ വിഹാനും കട്ടയ്ക്ക് കൂടെ നിന്നതോടെ ആ സ്വപ്നത്തിലേക്കു പാർവതി റാംപ് വാക്ക് ചെയ്തു.
മഞ്ജു വാരിയർ സിനിമയിൽ ചോദിച്ച ആ ചോദ്യം ഓർമയില്ലേ, സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് ആരാണ് എക്സ്പയറി ഡേറ്റ് നിശ്ചയിക്കുന്നത്? കുടുംബവും ചുറ്റുപാടുകളും വിവാഹവും കെട്ടുപാടുകളും ചേർന്നു കെട്ടിയിടപ്പെട്ടു ജീവിച്ച സ്ത്രീകളുടെ അനുഭവങ്ങൾ ഇന്നത്തെ തലമുറയ്ക്ക് അദ്ഭുത കഥകളാണ്.
സ്വപ്നത്തിലേക്കു ചിറകു വിരിച്ചു പറക്കുന്ന പെൺകുട്ടികളുടെ കാലമാണിത്. മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ മോഹിച്ചിട്ടും അതു സാധിക്കാത്ത പാർവതി, മിസിസ് ഇന്ത്യ ക്യൂൻ ഓഫ് സബ്സ്റ്റൻസ് പട്ടം സ്വന്തമാക്കിയ കഥ കേൾക്കാം.
തിരുവനന്തപുരത്തെ കുട്ടി
നെടുമങ്ങാടാണു പാർവതി ജനിച്ചതും വളർന്നതും അച്ഛൻ രവീന്ദ്രൻ നായർ നിയമസഭാ ഓവർസിയറായിരുന്നു. അച്ഛനും അമ്മ ശോഭനകുമാരിയും കൂടി ഒരു ബിസിനസും നടത്തിയിരുന്നു. പാർവതിയും അനിയൻ പ്രവീണും പഠിക്കാൻ മിടുമിടുക്കർ. ക്ലാസിക്കൽ ഡാൻസും സ്റ്റേജുമൊക്കെയായിരുന്നു പാർവതിയുടെ മറ്റ് ഇഷ്ടങ്ങൾ.
“മൂന്നാം വയസ്സിൽ രമാദേവി ടീച്ചറിന്റെ കീഴിലാണു നൃത്തം അഭ്യസിച്ചു തുടങ്ങിയത്. പിന്നെ, താര കല്യാൺ ടീച്ചറിന്റെ അടുത്ത്. 25 വയസ്സു വരെ താര ടീച്ചറായിരുന്നു ഗുരു. മോഹിനിയാട്ടവും ഭരതനാട്യവുമാണ് ഇനങ്ങൾ. സ്കൂൾതലത്തിൽ കുറേ സമ്മാനങ്ങൾ കിട്ടിയെങ്കിലും പഠനത്തിലാണു കൂടുതൽ ശ്രദ്ധിച്ചത്.
This story is from the December 07, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 07, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്