കഥ തുടങ്ങുന്നു
Manorama Weekly|July 30, 2022
കഥക്കൂട്ട്
തോമസ് ജേക്കബ്
കഥ തുടങ്ങുന്നു

അച്ഛനമ്മമാരെ തല്ലിക്കൊല്ലുന്ന മക്കളുള്ള ഇക്കാലത്തും ജനയിതാക്കളെപ്പറ്റിയും ചില അധ്യാപകരെപ്പറ്റിയും നല്ലതു പറയാൻ നൂറുനാവുള്ള ആളുകൾ ഏറെയാണ്.

കഥയുടെ തുടക്കത്തിനു ചേരാത്ത ഒടുക്കം കൊണ്ടുവരുന്നതിൽ വിരുതുള്ള മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത തന്റെ ഒരു അധ്യാപകനെപ്പറ്റി പറഞ്ഞിട്ടുണ്ട്. “സാറിന്റെ വലിയൊരു ഗുണം ആരെയും ക്ലാസിൽ അടിക്കുകയില്ലെന്നതായിരുന്നു. വഴക്കുപറയുക മാത്രമേ ചെയ്യുകയുള്ളൂ. പക്ഷേ, വഴക്കു കേട്ടു കഴിയുമ്പോൾ നമുക്കു തോന്നും രണ്ട് അടിമേടിക്കുകയായിരുന്നു നല്ലതെന്ന്.

താൻ പഠിക്കുമ്പോൾ സ്കൂളിലുണ്ടായിരുന്ന കണിശക്കാരനായ ഒരു മുൻഷിയെ പ്പറ്റി സംഗീതസംവിധായകൻ പറവൂർ ദേവരാജൻ പറഞ്ഞിട്ടുണ്ട്. പിള്ളേരെക്കൊണ്ട് പദ്യം ചൊല്ലിക്കും. ചെറിയ തെറ്റു വരുത്തിയാൽപ്പോലും അടിക്കും. ഒരു കുട്ടി മാത്രം സ്ഫുടതയോടെ ചൊല്ലി, എന്നിട്ടും മുൻഷിക്ക് ഒരു പന്തികേടു തോന്നി. എവിടെയോ പിശകിയില്ലേ?

മുൻഷി ആ കുട്ടിയെയും തല്ലി.

തങ്ങളെ സംസ്കൃതം പഠിപ്പിക്കാൻ വന്ന വിജയൻ എന്ന മാഷിനെപ്പറ്റി എഴുത്തുകാരൻ ഇ.സന്തോഷ്കുമാർ പറഞ്ഞിട്ടുണ്ട്. പരമ സാധു. ആരെയും അടിക്കില്ല. ശിക്ഷിക്കണമെങ്കിൽ ഒരു വടി നമ്മുടെ കയ്യിൽ തന്നിട്ട് സ്വയം അടിക്കാൻ പറയും! മാഷിന്റെ ഒരു കൈക്ക് ആറു വിരലുണ്ടായിരുന്നുവെന്ന് സന്തോഷ് ഓർക്കുന്നു.

This story is from the July 30, 2022 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the July 30, 2022 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.