നിങ്ങൾക്കു മാജിക്കിൽ വിശ്വാസമുണ്ടോ? എനിക്കു വിശ്വാസമുണ്ട്. കാലം നമുക്കൊക്കെ വേണ്ടി കാത്തുവയ്ക്കുന്ന ചില മാജിക്കിൽ. അങ്ങനൊരു മാജിക്കാണ് എൻ.എൻ.പിള്ള എന്ന ഞങ്ങളുടെ പിള്ള സാർ, നിങ്ങളുടെയൊക്കെ അഞ്ഞൂറാൻ. പിള്ള സാറിനെ ആദ്യമായി കാണുമ്പോൾ ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ്. കലൂരിലുള്ള സഹൃദയ വായനശാലയിലെ അംഗമാണ് ഞാനന്ന്. ഒരു ഓണക്കാലം. സഹൃദയയുടെ ജൂബിലി ആഘോഷവും ഓണാഘോഷവും നടക്കുന്ന സമയമാണ്. പത്തു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളിൽ അമച്വർ നാടകങ്ങളും പ്രഫഷനൽ നാടങ്ങളുമുണ്ടായിരുന്നു. പരിപാടി നടക്കുന്ന മൈതാനത്തു കറങ്ങിത്തിരിഞ്ഞ് ഞാനും കൂട്ടുകാരുമുണ്ട്. ആ പത്തു ദിവസം ഞങ്ങൾക്ക് ഉത്സവമാണ്. നാടകം കാണാനല്ല ഞങ്ങൾ അവിടെ ചെല്ലുന്നത്. നാടകം കാണാൻ വന്നവർക്കു പണി കൊടുക്കാനാണ്. തറയിലിരിക്കുന്ന കാഴ്ചക്കാർ നാടകത്തിൽ മുഴുകിയിരിക്കുന്ന സമയത്ത് അവരുടെ ഷർട്ടിന്റെയും മുണ്ടിന്റെയും അറ്റത്തു ഞങ്ങൾ കല്ലുകൾ കെട്ടിത്തൂക്കിയിടും.
പെൺകുട്ടികളാണെങ്കിൽ അവരുടെ മുടിയുടെ അറ്റത്ത്. അതല്ലെങ്കിൽ അടുത്തടുത്തിരിക്കുന്ന പെൺകുട്ടികളുടെ മുടി പരസ്പരം കെട്ടിയിടും. പുരുഷൻമാരുടെ മുണ്ടിന്റെ അറ്റങ്ങൾ പരസ്പരം കെട്ടിയിടും. നാടകം കഴിഞ്ഞ് ഇവരെല്ലാം എഴുന്നേ റ്റ് ഇരുവഴിയിലേക്കും പോകുമ്പോൾ മുണ്ടഴിഞ്ഞു പോകുന്ന തും വീഴുന്നതും പെൺകുട്ടികൾ മുടി കുടുങ്ങി വലിക്കുന്നതും കണ്ട് ഞങ്ങൾ മാറി നിന്ന് ആർത്തു ചിരിക്കും.
This story is from the July 08,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 08,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കൃഷിയും കറിയും
മത്തങ്ങ
മൃഗങ്ങളിലെ മുറിവുണക്കും ആത്തയില
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
സോയ ഹണി ചിക്കൻ
എഴുത്തുകൂലി
കഥക്കൂട്ട്
ആടുകളിലെ ടെറ്റനസ് രോഗം
പെറ്റ്സ് കോർണർ
പോയവേഗത്തിൽ
കഥക്കൂട്ട്
ഒന്നല്ല,മൂന്നു വിളക്കുകൾ
വഴിവിളക്കുകൾ
കൃഷിയും കറിയും
കോളിഫ്ലവർ
കൊതിയൂറും വിഭവങ്ങൾ
ക്രീമി ചിക്കൻ പാസ്ത
നായ്ക്കളിലെ ഛർദി
പെറ്റ്സ് കോർണർ