സവ്യസാചി
Manorama Weekly|January 06,2024
കഥക്കൂട്ട് 
തോമസ് ജേക്കബ്
സവ്യസാചി

ഇന്നു പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല. അറുപതുകളുടെ ആദ്യംവരെ മലയാളപത്രങ്ങളുടെ ഒന്നാം പേജിൽ വരുന്ന ഒരു വാർത്താ കേന്ദ്രമായിരുന്നില്ല കോഴിക്കോട്. അന്ന് ഒരൊറ്റ ജില്ലയായിരുന്ന മലബാറിന്റെ ആസ്ഥാനമായിരുന്നു കോഴിക്കോടെങ്കിലും അവിടെനിന്ന് ഒന്നാം പേജിന് അർഹമായ വാർത്തകൾ ഉണ്ടാകുമായിരുന്നില്ല.

ഇതിനൊരു മാറ്റം വരുത്തി കോഴിക്കോടിനെ ഒന്നാം പേജിലേക്കു കൊണ്ടുവന്നതു ചേർപ്പ്- പുത്തൻപീടിക ബെൽറ്റിൽ നിന്ന് 1964 ൽ കോഴിക്കോടു ലേഖകരായി വന്ന മൂന്നു പേരാണ്. പി. അരവിന്ദാക്ഷൻ (ഇന്ത്യൻ എക്സ്പ്രസ്), എൽ. സുബ ണ്യം (പിടിഐ-രണ്ടും ചേർപ്പുകാർ). കെ.ആർ.ചുമ്മാർ (പുത്തൻപീടിക.

രണ്ടു വമ്പൻ വാർത്തകൾ ദേശീയ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടായിരുന്നു, അരവിന്ദാക്ഷന്റെ കോഴിക്കോട്ടേക്കുള്ള വരവ്. 1953ൽ പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന ഒരു സ്കൂളിന്റെ കെട്ടിടം തകർന്നു വീണ് മധുരയിൽ അൻപത്തഞ്ചോളം കുട്ടികൾ മരിച്ചു. പഴക്കമുള്ള സ്കൂൾ കെട്ടിടം ഒരു തീവണ്ടി കടന്നുപോയപ്പോൾ ഇടിഞ്ഞു വീഴുകയായിരുന്നു.

ഇന്നു വിശ്വസിക്കാൻ പ്രയാസമാണങ്കിലും അന്നു റിപ്പോർട്ടിങ്ങും എഡിറ്റോറിയലും രണ്ടു സ്വതന്ത്ര വകുപ്പുകളെപ്പോലെയാണു പ്രവർത്തിച്ചിരുന്നതെന്ന് അരവിന്ദാക്ഷൻ പറഞ്ഞിട്ടുണ്ട്. ലേഖകൻമാർ എഴുതിത്തരുന്നതു പത്രത്തിൽ കൊടുക്കുക മാത്രമായിരുന്നു പത്രാധിപന്മാരുടെ ജോലി. അല്ലാതെ റിപ്പോർട്ട് രൂപപ്പെടുത്തുന്നതിൽ പത്രാധിപന്മാർക്ക് ഒരു പങ്കും ഇല്ലായിരുന്നു.

This story is from the January 06,2024 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the January 06,2024 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.