സാഹിത്യം എനിക്കൊരു സ്വതന്ത്ര റിപ്പബ്ലിക്
Manorama Weekly|October 05, 2024
വഴിവിളക്കുകൾ
അയ്മനം ജോൺ
സാഹിത്യം എനിക്കൊരു സ്വതന്ത്ര റിപ്പബ്ലിക്

ഏതെങ്കിലും വിധത്തിൽ വായനയെയോ എഴുത്തിനെയോ പ്രചോദിപ്പിക്കുന്ന കുടും ബപശ്ചാത്തലം എനിക്കുണ്ടായിരുന്നില്ല . പാഠപുസ്തകങ്ങൾ വഴി പരിചയപ്പെട്ട കഥ കളിലൂടെയും കവിതകളിലൂടെയും പതിയെ പതിയെ ഉരുവപ്പെട്ടു വന്നിട്ടുള്ളതാണ് എന്റെ സാഹിത്യസ്നേഹം. ഹൈസ്കൂൾ പഠനകാലത്ത് സിലബസിന്റെ ഭാഗമായിരുന്ന "ടെയിൽസ് ഫ്രം ടഗോർ'എന്ന ഉപപാഠപുസ്തകത്തിലെ ടഗോർ കഥകളാണ് ആ സ്നേഹത്തെ എനിക്കു തന്നെ തിരിച്ചറിയാൻ കഴിയും വിധം ജ്വലിപ്പിച്ചതെന്നും ഓർക്കുന്നു. അനത്തെ ഗ്രാമീണവായനശാലയിലെ പതിവു സന്ദർശകരിൽ ഒരാളാകുന്നതും ആ കാലത്താണ്. സാഹിത്യത്തിന്റെ വിശാല ചക്രവാ ളത്തിലേക്കു പറന്നു ചെന്ന അനുഭവമായിരുന്നു ആദ്യനാളുകളിൽ എനിക്ക് ആ വായന ശാല നൽകിപ്പോന്നത്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ രചനകൾ അതതു നാളുകളിൽ തന്നെ വായിച്ചുപോന്നത് അഭിരുചി രൂപീകരണത്തിന് ഏറെ സഹായിച്ചിട്ടുണ്ട്.

This story is from the October 05, 2024 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the October 05, 2024 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.