മുന്നറിവുകൾ
Manorama Weekly|December 28,2024
കഥക്കൂട്ട്
തോമസ് ജേക്കബ്
മുന്നറിവുകൾ

കേരളത്തിലെ ആവാസവ്യവസ്ഥയിൽ ഫ്ലാറ്റുകൾ ഉണ്ടാവില്ലെന്നു പറഞ്ഞയാളാണ് നിരൂപകൻ എം.എൻ.വിജയൻ. മണ്ണിൽ തൊടാതെ മലയാളിക്കു ജീവിക്കാനൊക്കില്ലെന്നായിരുന്നു വിജയന്റെ വിശ്വാസം.

തന്റെയൊരു വിലയിരുത്തൽ തെറ്റിപ്പോയല്ലോ എന്നോർത്ത് വിജയൻ മാഷ് ഫ്ലാറ്റാവേണ്ടതില്ല. എണ്ണത്തിന്റെ കാര്യത്തിൽ ലോകത്തിൽ ഏറ്റവും തെറ്റിപ്പോയ പ്രവചനം പിന്നീടു കംപ്യൂട്ടർ ലോകത്ത് പ്രശസ്തമായ ഐബിഎമ്മിന്റെ മേധാവി തോമസ് വാട്സന്റേതായിരുന്നു. ലോകത്ത് ആകെ അഞ്ചു കംപ്യൂട്ടറുകൾക്കേ ആവശ്യക്കാരുണ്ടാവു എന്ന് 1943ൽ അദ്ദേഹം പറഞ്ഞു കളഞ്ഞു. ആ നൂറ്റാണ്ട് അവസാനിക്കുമ്പൊഴേക്ക് വിറ്റ കംപ്യൂട്ടറുകളുടെ എണ്ണം പത്തുകോടി കവിഞ്ഞിരുന്നു.

സ്വതന്ത്ര ഇന്ത്യ നിലവിൽ വരുമ്പോൾ ബംഗാൾ ലജിസ്ലേറ്റീവ് കൗൺസിലിൽ പ്രതിപക്ഷനേതാവായിരുന്നു ജ്യോതിബസു. പ്രതിപക്ഷത്തെ അംഗബലം രണ്ടു മാത്രവും. ഒരിക്കൽ നിയമസഭയിൽ ബസു നിരന്തരം ചോദ്യങ്ങളുയർത്തിയപ്പോൾ ബസുവിന്റെ പിതാവിന്റെ ഉറ്റ സുഹൃത്തു കൂടിയായ മുഖ്യമന്ത്രി ബി.സി. റോയി പറഞ്ഞു: ബസു, ഈ കസേര കണ്ടു പനിക്കണ്ട. താങ്കൾ ഒരിക്കലും ഇതിൽ ഇരിക്കില്ല. ബസു 23 വർഷം തുടർച്ചയായി ബംഗാളിൽ മുഖ്യമന്ത്രി ആയിരിക്കുന്നതാണ് നാം പിന്നീടു കണ്ടത്.

This story is from the December 28,2024 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the December 28,2024 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.