ഗപ്പി കൃഷിയിലൂടെ മികച്ച വരുമാനം കിട്ടിയപ്പോൾ കൗതുകത്തിന് ഏതാനും മാവി അഥവാ മണി ത്താറാവുകളെക്കൂടി വാങ്ങിയതാണ് ചാവക്കാട് അയിനിക്കൽ വീട്ടിൽ അഷ് കറും സുരൂറും കുണുങ്ങിക്കുണുങ്ങി നടക്കുന്ന ഈ സുന്ദരികൾ മുട്ടയിട്ട ശേഷം സ്വയം അടയിരുന്ന് കുഞ്ഞുങ്ങളെ നൽകിയപ്പോഴാണ് സഹോദരന്മാർ ഇതിലെ സംരംഭസാധ്യത തിരിച്ച റിഞ്ഞത്. അങ്ങനെയെങ്കിൽ വിദേശയിനം താറാവുകളുടെ ഫാം തുടങ്ങാ മെന്നു ഗൾഫിലുള്ള ജ്യേഷ്ഠൻ ഷെബീർ നിർദേശിച്ചതോടെ ചാവക്കാട് പൊന്നാനി ദേശീയപാതയ്ക്ക് സമീപം ജലപ്പക്ഷികൾ വിരിഞ്ഞിറങ്ങുന്ന ബോസം ഫാം പിറന്നു. രൂപം കൊണ്ട് നമ്മുടെ നാടൻ താറാവുകളോട് സാമ്യം തോന്നുമെങ്കിലും ഇവിടെയുള്ള എല്ലാ താറാവിനങ്ങളും വിദേശികളാണ്. ചാരയും ചെമ്പല്ലിയും മണിത്താറാവും വിഗോവയുമൊക്കെ കണ്ടുശീ ലിച്ചവർക്ക് നവ്യാനുഭവം നൽകുന്ന ജലപ്പക്ഷികൾ.
മണിത്താറാവിലൂടെ മൂന്നു വർഷം മുൻപ് ആരംഭിച്ച ബോസം ഫാമിലിപ്പോൾ പത്തിലേറെ താറാവിനങ്ങളുണ്ട്. കുഞ്ഞന്മാരും ജോടിയായി ജീവിക്കുന്നവരുമായ ഗ്രേ കോൾ താറാവുകൾ(കോൾ ഡക്ക്) മുതൽ ഭീമാകാരന്മാരായ റുവോൺ ഡക്ക് വരെ. തെങ്ങോലപോലെ തൂങ്ങിയാടുന്ന തുവലുകളുള്ള സെബാസ്റ്റ് പോൾ ഗുസ് എന്ന മുന്തിയ ഇനവുമുണ്ട്.
കറുപ്പിൽ പച്ചയുടെ വർണചാരുതയുള്ള അമേരിക്കക്കാരൻ കയുഗ, ചാര ചെമ്പല്ലി ഇനങ്ങളോടു സാമ്യമുള്ള ഖാക്കി കാംപെൽ, വലുപ്പത്തിലും ശൗര്യത്തിലും മുൻപിലുള്ള പോമറേനിയൻ ഗൂസ്, വിഗോവയുടെ ഭംഗിയുണ്ടെങ്കിലും കുഞ്ഞന്മാരായ വൈ റ്റ് കോൾ ഡക്ക്, ഡക്ക്, ശാന്ത തൊപ്പിക്കാരായ സ്വഭാവമുള്ള എംഡൻ ഗൂസ്, താഴേക്ക് തൂക്കിയിട്ടപോലെ കൊക്കുകളുള്ള ഹുക്ക് ബിൽ ഡക്ക് തുടങ്ങിയവയാണ് ഇവിടെ താരങ്ങൾ.
This story is from the February 01,2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the February 01,2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം