ഇഷ്ടപ്പെട്ട ഒരു പാട്ടിന്റെ മ്യുസിക്കായിരുന്നിട്ടും രമേശന് ഫോണ്‍ ബെല്‍ അരോചകമായാണ് തോന്നിയത്. രാവിലെ ഒന്‍പതു മണിക്ക് ഓഫീസിലെത്തേണ്ടതാണ്. മുന്‍പൊക്കെ നേരത്തേ ഉണരാന്‍ അവന് അലാറത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. എത്ര നേരത്തേ വേണമെങ്കിലും താനേയുണരും.
ഈയിടെ രാവിലെ ഉണരുമ്പോള്‍ വല്ലാത്ത ക്ഷീണമാണ്. അലാറം കേട്ടാലും എഴുന്നേല്ക്കാന് തോന്നില്ല. എഴുന്നേറ്റാലും പ്രഭാതകൃത്യങ്ങള്‍ മുതല്‍ ഒരു ഉത്സാഹക്കുറവാണ്. ആ മന്ദിപ്പ് ദിവസം മുഴുവനുണ്ടാവും. ഓഫീസിലെത്തിയാല്‍ ജോലിയിലും ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. ഉന്മേഷമെല്ലാം ചോര്‍ന്നു പോകുന്നതു പോലെ. രാത്രി ഉറക്കവും തീരേ ശരിയാവുന്നില്ല. മിക്കവാറും ദുഃസ്വപ്പങ്ങള് കണ്ട് ഞെട്ടിയുണരും. അപ്പോള്‍ ദേഹമാകെ വിയര്‍പ്പില്‍ കുളിച്ചിരിക്കും. ഈയിടെയായി ഏതാണ്ടെല്ലാ ദിവസവും ഇങ്ങനെയൊക്കെത്തന്നെയാണ്.
ഇങ്ങനെയായിരുന്നില്ല, രമേശന് ആറുമാസം മുന്‍പുവരെ. നാലുവര്‍ഷമായി അവന് പ്രവാസജീവിതം തുടങ്ങിയിട്ട്. ഷാര്‍ജയിലെ പ്രസിദ്ധമായ കമ്പനിയില്‍ ജോയിന്ചെയ്യ് ദിവസങ്ങള്‍ക്കകം അവന് സഹപ്രവര്‍ത്തകരുടെ മനം കവര്‍ന്നു. രണ്ടുവര്‍ഷംകൊണ്ട് സ്ഥാപനത്തിലെ ബെസ്റ് എംപ്പോയിയായി. ഓഫീസിലെ എന്തുകാര്യത്തിനും ഇതരപ്രവര്ത്തനങ്ങള്ക്കും മുന്നില്‍ രമേശനുണ്ടാവും. നാട്ടിലെ മികച്ച ഷട്ടില്‍ കളിക്കാരനായിരുന്ന അവന് ഗള്‍ഫിലും ടീമും ടൂര്ണമെന്റുമുണ്ടാക്കി. സഹപ്രവര്‍ത്തകര്‍ക്കും താമസ സ്ഥലത്തും പ്രിയപ്പെട്ടവനായി. രണ്ടുവര്ഷംമുന്പ് പ്രമോഷന് കൂടി കിട്ടിയതോടെ അവന്റെ ജോലിഭാരവും ഉത്തരവാദിത്വവും കൂടി, ടെന്‍ഷനും വര്‍ധിച്ചു. ഒപ്പം, കളിയും കറക്കവുമെല്ലാം കുറഞ്ഞു.
ആറുമാസമായി അവന് പഴയ പ്രസരിപ്പില്ല. എപ്പോഴും വല്ലാത്ത ദാഹം. വെള്ളംകുടി കൂടി. അതോടെ ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്നായി. പലപ്പോഴും ദാഹശമനത്തിന് കാന്റീനില്‍ നിന്ന് സോഫ്റ്റ് ഡ്രിങ്ക്സ് വാങ്ങിച്ചുക്കുടിച്ചു.
“നിനക്കെന്തു പറ്റി; പഴയ ഉത്സാഹമൊക്കെ എവിടെപ്പോയിഃ നീയൊരു ഡോക്ടറെ കണ്ടുനോക്ക്.”
This story is from the November 2022 edition of Mathrubhumi Arogyamasika.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 2022 edition of Mathrubhumi Arogyamasika.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്