എല്ലാ മനുഷ്യരും ഒരുതരം ഈഗോ വെച്ചു പുലർത്തുന്നു. മറ്റുള്ളവരെ അംഗീകരിക്കാനുള്ള മനസ്സ് ആരുടെയും ഉള്ളിലില്ല. പ്രത്യേകിച്ച് അതൊരു സ്ത്രീയാണെങ്കിൽ പെണ്ണ് വെറും പെണ്ണാണ്. എന്തും പറയാം, അടിക്കാം എന്ന ചിന്താഗതി ഇന്ന് പലരും വച്ചുപുലർത്തുന്നു.
"എന്നെ കെട്ടുന്നത് നിന്റെ ഭാഗ്യമാണ്. നീ എനിക്ക് ഒന്നുമല്ല ഈ വക ഡയലോഗുകൾ കേട്ടിട്ടില്ലാത്ത പെണ്ണുങ്ങൾ ആരും തന്നെ ഉണ്ടാവില്ല. എല്ലാ നാട്ടിലും, ലോകമെമ്പാടുമുള്ള എല്ലാ വികസിത രാജ്യങ്ങളിലും ഒരേ അവസ്ഥ. വിവാഹശേഷം പലരും പുരുഷന്റെ കുടുംബപ്പേരിൽ അറിയപ്പെടുന്നു. Mrs എന്ന നാമകരണം ചെയ്യപ്പെടുന്നു. സ്ത്രീയുടെ കുറ്റങ്ങളും, കുറവുകളും ചർച്ച ചെയ്യപ്പെടുന്നു.
ഈ വ്യവസ്ഥിതി നിലനിൽക്കുന്നിടത്തോളം കാലം സ്ത്രീകൾക്ക് അനുകൂല നിയമങ്ങൾ ആവശ്യമാണ്.
ആരാണ് സ്ത്രീയുടെ ശത്രു?
പൊതുവേയുള്ള ധാരണ സ്ത്രീയുടെ ശത്രുക്കൾ പുരുഷനാണെന്നാണ്. പക്ഷേ യഥാർത്ഥത്തിൽ സ്ത്രീയുടെ ശത്രു ഇവിടുത്തെ ചട്ടക്കൂടുകളാണ്. പരമ്പരാഗതമായി ജീവിച്ച ശൈലിയിൽ നിന്നും മാറുമ്പോൾ സ്ത്രീകൾ ചോദ്യം ചെയ്യപ്പെടുന്നു. സമൂഹം ആണ് സത്യത്തിൽ സ്ത്രീയുടെ ശത്രു, അതിൽ സ്ത്രീകളും ഉൾപ്പെടും. സ്ത്രീയുടെ ശത്രു നമ്മുടെ ചട്ടക്കൂടുകളും മാറ്റം ആഗ്രഹിക്കാത്ത പൊതുബോധവുമാണ്.
എന്താണ് ഒരു സ്ത്രീക്ക് വേണ്ടത്?
ഒരു സ്ത്രീക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്. ചോദ്യം ചെയ്യപ്പെടാതെ അവളുടെ ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇഷ്ടമുള്ള സ്വാതന്ത്ര്യം, ഇഷ്ടമുള്ളപ്പോൾ മാത്രം പ്രസവിക്കാനുള്ള സ്വാതന്ത്ര്യം. അവളുടെ ശരീരം അവരുടേത് മാത്രമാണ് എന്ന ബോധ്യത്തോടെ കൂടി ജീവിക്കാനുള്ള സ്വാതന്ത്ര്യം.
സ്ത്രീകൾ അനുഭവിക്കുന്ന body shaming
പ്രസവാനന്തരം സ്ത്രീകളുടെ ശരീരഘടനയിൽ മാറ്റങ്ങൾ സംഭവിക്കുമ്പോൾ, ഭർത്താവ് പോലും സ്വന്തം ഭാര്യയെ body shaming ചെയ്യുന്നു. എന്നാൽ ഈ ഭർത്താക്കന്മാർ ഒരിക്കലും മനസ്സിലാക്കുന്നില്ല. അവരുടെ കുട്ടിക്ക് ജന്മം നൽകിയതു കൊണ്ടാണ് അവളുടെ ശരീരഘടനയിൽ മാറ്റം വരുന്നതെന്ന്. അതോടൊപ്പം തന്നെ മനസ്സിലാക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം നിങ്ങൾ മറന്നുപോകുന്നു.
This story is from the November 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്