ഒരു കുഞ്ഞായി എന്റെ ആദ്യ പുസ്തകം
Manorama Weekly|October 01, 2022
വഴിവിളക്കുകൾ
 യു.കെ. കുമാരൻ
ഒരു കുഞ്ഞായി എന്റെ ആദ്യ പുസ്തകം

ഒന്നാംവർഷ പ്രീഡിഗ്രിക്കു ചേർന്ന വർഷം തന്നെ കോളജിൽ നടന്ന സാഹിത്യമത്സരത്തിൽ എന്റെ കഥയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു. ഈ കഥ അക്കാലത്ത് വയലാർ രാമവർമ പത്രാധിപരായി മദ്രാസിൽ നിന്നു പ്രസിദ്ധീകരിക്കുന്ന അന്വേഷണ'മാസികയിൽ അച്ചടിച്ചു വരികയും ചെയ്തു.

അങ്ങനെ അച്ചടിമഷി പുരളുന്ന എന്റെ ആദ്യ കഥയായി ‘ചലനം'. തുടർന്ന് ആനുകാലികങ്ങളിൽ കഥകൾ അയച്ചു കൊടുക്കാനും തുടങ്ങി.

ബിരുദം ഒന്നാം വർഷത്തിൽ പഠിക്കുമ്പോഴാണ് എന്റെ ആദ്യ നോവലായല "വലയം' എഴുതിയത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു നോവലാണിത്. ഇത് ഏതെങ്കിലും വാരികയിൽ പ്രസിദ്ധപ്പെടുത്തണമെന്നാലോചിച്ചപ്പോൾ സുഹൃത്തായ എം.എൻ. കാരശ്ശേരിയാണ് ചന്ദ്രിക വാരികയിൽ കൊടുക്കാൻ പറഞ്ഞത്. "എം. മുകുന്ദന്റെ "ഈ ലോകം അതിലൊരു മനുഷ്യൻ' എന്ന നോവൽ ചന്ദ്രികയിൽ വന്നു കൊണ്ടിരുന്ന സമയമായിരുന്നു അത്.

This story is from the October 01, 2022 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the October 01, 2022 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.