മാജിക്, നൃത്തം, അഭിനയം, സംവിധാനം തെസ്നിഖാന്റെ വഴികൾ
Manorama Weekly|November 19, 2022
സംവിധായികയുടെ വേഷം
മാജിക്, നൃത്തം, അഭിനയം, സംവിധാനം തെസ്നിഖാന്റെ വഴികൾ

 

വർഷം 1988. ഊട്ടിയിലെ ലവ്ഡേൽ സ്കൂളിൽ മരം കോച്ചുന്ന തണുപ്പത്ത് പ്രതാപ് പോത്തന്റെ 'ഡെയ്സി' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. നായികയുടെ സഹോദരനായി അഭിനയിക്കുന്നത് കമൽഹാസൻ. കൊച്ചുകുട്ടികളോടു തമാശ പറഞ്ഞും അവരെ കയ്യിലെടുക്കാൻ ചില പൊടിക്കൈകൾ കാണിച്ചും നടക്കുന്ന ഉലകനായകനെ പരിചയപ്പെടാൻ ഒരു പതിന്നാലുകാരി ചെന്നു.

“സർ ഞാൻ മജീഷ്യന്റെ മോളാ...

“ആണോ? എന്താ പേര്? "തെസ്നി ഖാൻ...

‘മാജിക്' എന്നാണ് പിന്നെ കമൽഹാസൻ തെസ്നി ഖാനെ വിളിച്ചത്.

വർഷങ്ങൾക്കുശേഷം ഒരു അവാർഡ് ഷോയ്ക്കിടെ തെസ്നി ഖാൻ വീണ്ടും കമൽഹാസനെ കണ്ടു.

മടിച്ചു മടിച്ച് അടുത്തു ചെന്നു.

“എക്സ്ക്യൂസ് മി, സർ...

“യെസ്?'

“ഐ ആം തെസ്നി ഖാൻ...

‘ഓക്കെ...

"തേർട്ടിഫോർ ഇയേഴ്സ് ബാക്ക്... ഡെയ്സി മൂവി...

"അതെ, തെസ്നി ഖാൻ. സാർ എന്നെ മാജിക് മാജിക് എന്നാണ് വിളിച്ചിരുന്നത്.

“ഓഹ് മൈ ഗോഡ് ഹൗ ആർ യൂ?'

 "ഏക്  തുജേ കേലിയേ’, ‘സനംതേരികസം’, ‘സാഗർ' തുടങ്ങിയ സിനിമകളൊക്കെ കണ്ട് കമൽഹാസനോട് ആരാധന മൂത്തു നിൽക്കുന്ന കാലത്താണ് ഡെയ്സിയുടെ സെറ്റിൽ വച്ച് അദ്ദേഹത്തെ കാണുന്നത്. ഇത്രയും വർഷത്തിനുശേഷം അദ്ദേഹം എന്നെ ഓർക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.

ഞങ്ങൾ സംസാരിക്കുമ്പോൾ പുറകിലിരിക്കുന്നവരൊക്കെ നോക്കുന്നുണ്ട്. കമൽഹാസനോട് എന്താണ് ഈ തെസ്നി ഖാൻ പറയുന്നത് എന്ന ഭാവമാണ് എല്ലാവരുടെയും മുഖത്ത്. എന്തു പെട്ടെന്നാ ഓർത്തതെന്നോ

This story is from the November 19, 2022 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the November 19, 2022 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.