കണ്ണിറുക്കി  പ്രിയങ്കരിയായി
Manorama Weekly|January 14,2023
വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ്' എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞു. സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ്, ഷൈൻ ടോം ചാക്കോ എന്നിവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സൂരജ് വർമ സംവിധാനം ചെയ്യുന്ന കൊള്ള'യാണു മറ്റൊരു ചിത്രം. രജിഷ വിജയനും വിനയ് ഫോർട്ടുമാണ് മറ്റ് അഭിനേതാക്കൾ.
സന്ധ്യ  കെ.പി.
കണ്ണിറുക്കി  പ്രിയങ്കരിയായി

"ഒരു അഡാർ ലവ്' എന്ന സിനിമയിലെ പാട്ടിറങ്ങിയപ്പോൾ രാജ്യാന്തര മാധ്യമമായ ബിബിസി പ്രിയ വാരിയരെ വിശേഷിപ്പിച്ചത്. "The wink that stopped India'(ഇന്ത്യയെ നിശ്ചലമാക്കിയ കണ്ണിറുക്കൽ). എന്നാണ് ഒറ്റ രാത്രികൊണ്ടാണ് തൃശൂർ സ്വദേശിയായ ആ പതിനെട്ടുകാരിയുടെ ജീവിതം മാറിമറഞ്ഞത്. കേരളത്തിനു പുറത്തും ഇന്ത്യ പുറത്തും പ്രിയയുടെ കണ്ണിറുക്കൽ ശ്രദ്ധ നേടി. ഓസ്കറിന്റെ ബാക്ക് സ്റ്റേജിൽ വരെ ആ ട്രെൻഡ് എത്തി. പക്ഷേ, അഡാർ ലവ്' എന്ന ചിത്രം പുറത്തിറങ്ങിയതിനുശേഷം മലയാള സിനിമയിൽ പ്രിയയ്ക്കു നീണ്ടൊരു ഇടവേളയായിരുന്നു. നാലു വർഷത്തിനു ശേഷം രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത 4 ഇയേഴ്സ്' എന്ന സിനിമയിലൂടെ തിരിച്ചെത്തിയ പ്രിയ വീണ്ടും മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ്. മനോരമ ആഴ്ചപ്പതിപ്പിനോട് പ്രിയ വാരിയർ മനസ്സു തുറന്നപ്പോൾ.

എവിടെയായിരുന്നു നാലു വർഷം?

 കഴിഞ്ഞ നാലു വർഷത്തിനിടെ മലയാളത്തിൽ അധികം സിനിമകൾ ചെയ്തില്ലെങ്കിലും ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു. തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ചു. നാലു വർഷത്തിനുശേഷമാണ് എനിക്ക് അഭിനയസാധ്യതയുള്ള ഒരു തിരക്കഥ മലയാളത്തിൽ നിന്നു ലഭിച്ചത്. എനിക്കീ കഥാപാത്രം ചെയ്യണം എന്നു തോന്നിയിട്ടുള്ള, എനിക്കിഷ്ടപ്പെട്ട കഥകളൊന്നും ഇക്കാലത്തിനിടെ മലയാളത്തിൽ നിന്ന് എന്നെത്തേടി വന്നിട്ടില്ല. അങ്ങനെ വന്നിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. 2022ൽ ആണ് മൂന്നു മലയാള സിനിമകളുടെ ഭാഗമാകാൻ സാധിച്ചത്.

നേരത്തേ ഉണ്ടായിരുന്ന ഇമേജ് മാറ്റാൻ വേണ്ടി തിരഞ്ഞെടുത്ത ഇടവേളയായിരുന്നോ?

This story is from the January 14,2023 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the January 14,2023 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.