ചിത്രകലയെ ഉണർത്തിയ കാമുകി
Manorama Weekly|January 21,2023
വഴിവിളക്കുകൾ
 എ. രാമചന്ദ്രൻ
ചിത്രകലയെ ഉണർത്തിയ കാമുകി

ആറ്റിങ്ങലിലാണു ഞാൻ ജനിച്ചു വളർന്നത്. ചുറ്റിനും പച്ചപ്പു മാത്രമുള്ള ഗ്രാമം. അതുകൊണ്ടുതന്നെ പച്ച നിറത്തോടുള്ള താല്പര്യം എന്റെ ചിത്രങ്ങളിലും കാണാം. കുട്ടിക്കാലത്ത് അമ്മയോടൊപ്പമുള്ള ക്ഷേത്രദർശന സമയത്താണു ഞാൻ ചിത്രകലയുടെ ആദ്യ പാഠം പഠിച്ചത്. ക്ഷേത്രത്തിലെ കൊത്തുപണികൾ കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു.

തിരുവനന്തപുരത്ത് മലയാള സാഹിത്യത്തിൽ ബിരുദാനന്തരബിരുദത്തിനു പഠിച്ചിരുന്ന കാലത്ത് സംഗീതവും സാഹിത്യവും നൃത്തവുമായിരുന്നു താൽപര്യവിഷയങ്ങൾ. പത്തു വർഷം കർണാടക സംഗീതം പഠിച്ച ഞാൻ കോളേജ് പഠനകാലത്ത് നാലു വർഷത്തോളം തിരുവനന്തപുരം ഓൾ ഇന്ത്യ റേഡിയോയിൽ ആർട്ടിസ്റ്റായിരുന്നു. പിന്നീടാണ് ചിത്രരചനയിലേക്കു കടക്കുന്നത്. കമ്പം മൂത്തപ്പോൾ കൊൽക്കത്ത ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ പോയി ഔപചാരികമായി ചിത്രകലാ പഠനം നടത്തി. കേരള സർവകലാശാലയുടെ സ്കോളർഷിപ്പിലായിരുന്നു അത്.

This story is from the January 21,2023 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the January 21,2023 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.