സ്വിറ്റ്സർലാൻഡ് ദിവ്യപ്രഭ--
Manorama Weekly|February 18,2023
കൈവിടാത്ത പ്രതീക്ഷ
സ്വിറ്റ്സർലാൻഡ്  ദിവ്യപ്രഭ--

കൊച്ചിയിലെ സുഭാഷ് പാർക്കിൽ നിന്നു സ്വിറ്റ്സർലൻഡിലെ ലൊക്കാർണോയിലേക്ക് എത്ര ദൂരമുണ്ടാകും? ഈ ചോദ്യത്തിന് ഒരു സ്വപ്നദൂരം എന്നായിരിക്കും നടി ദിവ്യപ്രഭയുടെ ഉത്തരം. പ്രഭാത നടത്തത്തിനിടെ അവിചാരിതമായി സിനിമാനടിയായ ദിവ്യ അറിയിപ്പ്' എന്ന ചിത്രത്തിലെ തന്റെ ആദ്യ നായികാ കഥാപാത്രത്തിലൂടെ വിഖ്യാതമായ ലൊക്കാരണോ ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു. രശ്മി എന്ന കഥാപാത്രമായുള്ള ദിവ്യപ്രഭയുടെ പ്രകടനത്തെ ക്കുറിച്ച് രാജ്യാന്തര തലത്തിൽ സിനിമാപ്രേമികൾ സംസാരിച്ചു. പത്തു വർഷം പരിചയമുള്ള തുടക്കക്കാരിയാണ് മലയാള സിനിമയിൽ ദിവ്യപ്രഭ തന്റെ സിനിമാ യാത്രയെക്കുറിച്ച് നടി ദിവ്യപ്രഭ

സിനിമയിലേക്ക്

ഒരു കലയും ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും സ്കൂളിൽ സംഘനൃത്തം, സംഘഗാനം, നാടകം എന്നിവയിലെല്ലാം പങ്കെടുത്തിട്ടുണ്ട്. അഭിനയം ഇഷ്ടമായിരുന്നെങ്കിലും സിനിമയിൽ എത്തും എന്നു കരുതിയിട്ടേയില്ല. വീട്ടിൽ കണ്ണാടി നോക്കി അഭിനയിക്കുമായിരുന്നു. കഥാരചന, കവിതാ രചന, ഉപന്യാസ രചന എന്നിവയ്ക്കൊക്കെ ഉണ്ടായിരുന്നു. ദിവ്യപ്രഭ എന്നു പറഞ്ഞാൽ സ്കൂളിൽ എല്ലാവരും എന്നെ ഓർക്കും. തൃശൂരും കൊല്ലത്തുമായാണു ഞാൻ പഠിച്ചത്. എൻസിസിയിലും വളരെ സജീവമായിരുന്നു. യാദൃച്ഛികമായി അഭിനയരംഗത്തേക്കെത്തിയ ആളാണു ഞാൻ. കൊച്ചിയിൽ പഠിക്കുന്ന കാലത്ത് ഒരു ദിവസം രാവിലെ സുഭാഷ് പാർക്കിൽ നടക്കാൻ പോയതാണ്. അവിടെ ലോക്പാൽ' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. ഒരു സീനിൽ മറ്റു കുറച്ചു പേർക്കൊപ്പം എന്നോടും അവിടെയൊന്ന് ഇരിക്കാമോ എന്ന് അതിന്റെ കാസ്റ്റിങ് കോഡിനേറ്റർ ചോദിച്ചു. കൗതുകം തോന്നി ഓക്കെ പറഞ്ഞു. പിന്നീട് തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി സാർ ആ ചിത്രത്തിൽ തന്നെ ചെറിയ ഒരു വേഷം തന്നു. ശ്രദ്ധേയമായ ഒരു വേഷം ലഭിച്ചത് "ഇതിഹാസ' എന്ന ചിത്രത്തിലാണ്.

ഈശ്വരൻ സാക്ഷിയായി

This story is from the February 18,2023 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the February 18,2023 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.