ജീവിതവിജയം നേടിയ പലരും ചില നിമിത്തങ്ങളെപ്പറ്റി പറയാറുണ്ട്. ഇനി അവരതു പറഞ്ഞില്ലെങ്കിൽക്കൂടി മറ്റുള്ളവർ അതേപ്പറ്റി പറഞ്ഞു നടക്കുന്നുണ്ടാവും.
പടയോട്ടക്കാലത്ത് തിരുവിതാംകൂറിലേക്ക് അഭയം തേടിവന്ന കോഴിക്കോട് നന്മണ്ടയിലെ പന്നിയമ്പിള്ളി വാരിയർ കുടുംബം പിന്നീടു മടങ്ങിയപ്പോൾ ആഴ്വാഞ്ചേരി തമ്പ്രാക്കൾ പറഞ്ഞ പ്രകാരം കോട്ടയ്ക്കലിലെ ക്ഷേത്രത്തിൽ കഴകം സ്വീകരിച്ച് ജീവിതം തുടങ്ങിയില്ലായിരുന്നെങ്കിൽ കോട്ടയ്ക്കൽ എന്ന ആയുർവേദ നഗരം ഉണ്ടാവുമായിരുന്നോ? പി.എസ്.വാരിയർ അതിനെ മുഖ്യസ്ഥാനത്ത് എത്തിച്ചെങ്കിലും പിൻഗാമി പി.എം.വാരിയർ വിമാനാപകടത്തിൽ മരിച്ചശേഷം നായകനായെത്തിയ ഡോ.പി.കെ.വാരിയർ പോലും വഴിമാറിച്ചവിട്ടി ആയുർവേദത്തിൽ എത്തിയതല്ലേ? എൻജിനീയറാകാനാണ് അദ്ദേഹം ആഗ്രഹിച്ചത്. വീട്ടുകാരുടെ ആഗ്രഹം അനുസരിച്ച് അദ്ദേഹം ആയുർവേദം പഠിച്ച് ലോകപ്രശസ്തനായ ആയുർവേദ ചികിത്സകനായി.
എൻഇഎസ് ബ്ലോക്ക് നടത്തിയ സംഗീത മത്സരത്തിൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനം നേടിയ ഹൈദരലി സംഗീതം തുടർന്നും പഠിക്കാൻ എല്ലാവരും പ്രേരിപ്പിച്ചു. അപ്പോഴാണ് കേരള കലാമണ്ഡലത്തിൽ കഥകളി സംഗീതം പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞത്.
ഇന്റർവ്യൂ ബോർഡിൽ മഹാകവി വള്ളത്തോളും ഉണ്ടായിരുന്നു. ഹൈദരലിയുടെ കൂടെ വന്ന ബന്ധുവിനോട് അദ്ദേഹം ചോദിച്ചു: കുഴപ്പം വല്ലതും ഉണ്ടാവ്വോ? മതത്തിന്റെ പേരിൽ വല്ല പ്രശ്നവും ഉണ്ടാവുമോ എന്നാണദ്ദേഹം ചോദിച്ചത്. ഒരു പ്രശ്നവും ഉണ്ടാവില്ലെന്ന് ബന്ധു ഉറപ്പു നൽകി.
This story is from the May 27,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the May 27,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കൃഷിയും കറിയും
കോളിഫ്ലവർ
കൊതിയൂറും വിഭവങ്ങൾ
ക്രീമി ചിക്കൻ പാസ്ത
നായ്ക്കളിലെ ഛർദി
പെറ്റ്സ് കോർണർ
മുന്നറിവുകൾ
കഥക്കൂട്ട്
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മഷ്റൂം ക്രീം സൂപ്പ്
വർഷങ്ങൾക്കുശേഷം നായികയായി വർഷ
വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്