നമ്മളിൽ എത്ര പേർ റോമിയോ പിമ്പിങ് എന്നു കേട്ടിട്ടുണ്ട്? അല്ലെങ്കിൽ ലവ് ബോംബിങ് എന്ന്? അതുമല്ലെങ്കിൽ ലവ് ഫ്രോഡ് എന്ന്? സോഷ്യൽ മീഡിയ നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകമാകുന്ന ഇക്കാലത്ത് നാം അറിഞ്ഞിരിക്കേണ്ട വലിയൊരു ചതിക്കുഴിയാണിത്.
സംഗതി നമുക്കൊക്കെ കേട്ടും വായിച്ചും പരിചയമുള്ള കാര്യം തന്നെ. കേരളത്തിൽത്തന്നെ അത്തരം എത്രയോ സംഭവങ്ങൾ. ഫെയ്സ്ബുക് വഴി പരിചയപ്പെട്ടു, പരിചയം പ്രണയമായി, നാൽപത്തഞ്ചുകാരിയിൽ നിന്നു കാമുകൻ കൈക്കലാക്കിയ തു 19 പവനും 12 ലക്ഷവും. കൂടുതൽ പണം നൽകാൻ വിസമ്മതിച്ചപ്പോൾ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി വായ്പ എടുപ്പിച്ച് ഒരു കാറും കാമുകൻ സ്വന്തമാക്കി; ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മിസ്ഡ് കോളിലൂടെ പരിചയപ്പെട്ടു, പ്രണയം നടിച്ചു വീട്ടമ്മയുടെ ലക്ഷങ്ങൾ കവർന്നു; വാട്സാപ്പിലൂടെ പരിചയപ്പെട്ടു. അറുപത്തെട്ടുകാരനെ ഹണിട്രാപ്പിൽ പെടുത്തി ലക്ഷങ്ങൾ കവർന്നു... എന്നിങ്ങനെയുള്ള വാർത്തകൾ ഇല്ലാത്ത ഒരു ദിവസവും കടന്നുപോകുന്നില്ല. പക്ഷേ, ഇതു കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ലെന്നും ലോകമൊട്ടാകെ ഇത്തരം തട്ടിപ്പുകൾക്കു പ്രചാരമേറുകയാണെന്നും മനസ്സിലാക്കണം. ഇന്ത്യയിൽനിന്നും കേരളത്തിൽ നിന്നും ഒട്ടേറെ യുവാക്കൾ വിദേശ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ പോകുന്ന ഇക്കാലത്തു പ്രത്യേകിച്ചും.
This story is from the July 15,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 15,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കൃഷിയും കറിയും
കോളിഫ്ലവർ
കൊതിയൂറും വിഭവങ്ങൾ
ക്രീമി ചിക്കൻ പാസ്ത
നായ്ക്കളിലെ ഛർദി
പെറ്റ്സ് കോർണർ
മുന്നറിവുകൾ
കഥക്കൂട്ട്
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മഷ്റൂം ക്രീം സൂപ്പ്
വർഷങ്ങൾക്കുശേഷം നായികയായി വർഷ
വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്