മനിലയിലെ പ്രകടനം ഇന്ത്യയുടെ ചെസ് സ്വപ്നങ്ങൾക്ക് വലിയ പോറലേല്പിച്ചു. ഒളിമ്പ്യാഡിൽ പത്തിൽ നിന്ന് ഇരുപതിലേക്കും അതിനും താഴേക്കും ഇന്ത്യ പോയപ്പോൾ ആനന്ദ് മുകളിലേക്ക് കയറിക്കൊണ്ടിരുന്നു; ഏതാണ്ട് സുനിൽ ഗാവസ്കറുടെയും സച്ചിൻ തെണ്ടുൽക്കറുടെയും കാലത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെപ്പോലെ. ഒരു വ്യത്യാസം മാത്രം: ഗാവസ്കറിനും സച്ചിനും ഇന്ത്യക്കുവേണ്ടി കളിക്കാതെ തരമില്ല; എന്നാൽ ആനന്ദിന് ഇന്ത്യക്കുവേണ്ടി കളിക്കാതെ തന്നെ ലോക ചാമ്പ്യൻഷിപ്പിൽ മുകളിലേക്ക് പോകാമായിരുന്നു. 1992-നുശേഷം രണ്ടുവർഷത്തിനിടയിൽ ആനന്ദ് ലോകറാങ്കിങ്ങിൽ രണ്ട് മൂന്ന് സ്ഥാനങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടി.
മോസ്കോ (1994), യെറെവൻ (1996) ഒളിമ്പ്യാഡുകളിൽ ആനന്ദില്ലാതെ ഇന്ത്യ ഉഴറുകയായിരുന്നു. 1998 ആയപ്പോഴേക്കും സ്ഥിതി മാറി. ആനന്ദിന്റെ നാട്ടുകാരനായ കൃഷ്ണൻ ശശികിരൺ മുൻനിരയിൽ വന്നതോടെ വീണ്ടും പ്രതീക്ഷയായി. എന്നാൽ 1998-ൽ എലിസ്റ്റയിൽ അരങ്ങേറുന്ന ഒളിമ്പ്യാഡിൽ ആനന്ദ് ഇന്ത്യക്കു വേണ്ടി കളിക്കുമെന്ന ശ്രുതി പരന്നു.
ഏതാണ്ട് അതേ സമയത്തുതന്നെയായിരുന്നു ഇന്ത്യൻ എക്സ്പ്രസ് രണ്ടായി വിഭജിക്കപ്പെട്ടതും. ബോംബെ ഗ്രൂപ്പ് "ദി ഇന്ത്യൻ എക്സ്പ്രസ് ആയി, മധുര-ചെന്നൈ ഗ്രൂപ്പ് ന്യൂ ഇന്ത്യൻ എക്സ്പ്രസും'. ഞങ്ങൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു. ചെന്നൈയിൽ ഗ്രൂപ്പ് എഡിറ്റർ നിയമിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ബോംബെ ഗ്രൂപ്പിന്റെ എഡിറ്റോറിയൽ സെന്ററായ ഡൽഹിയുടെ നിയന്ത്രണം പൂർണമായി മാറിയിരുന്നില്ല.
ഇതിനിടെ ആനന്ദ് ഫിലാർ ഞങ്ങളുടെ സ്പോർട്സ് എഡിറ്ററായി നിയമിതനായിരുന്നു. ബീലിലും (സ്വിറ്റ്സർലൻഡ്) ലാസ് പൽമാസിലും ന്യൂയോർക്കിലും ലോകചാമ്പ്യൻഷിപ് കവർ ചെയ്തുകഴിഞ്ഞതിനാൽ എലിസ്റ്റ (റഷ്യ) ഒളിമ്പ്യാഡ് റിപ്പോർട്ടിങ് എന്റെ ചുമതലയായിത്തീർന്നു. ആനന്ദ് കളിച്ചേക്കുമെന്ന വാർത്ത വന്നതോടെ ഒരു നോട്ട് തയ്യാറാക്കാൻ ഫിലാർ എന്നോട് പറഞ്ഞു. എനിക്ക് വളരെയധികം താത്പര്യമുള്ള സ്ഥലമായിരുന്നു റഷ്യ. ചെസ്സിൽ മനസ്സർപ്പിച്ച ആർക്കും അങ്ങനെയാകാനേ തരമുള്ളൂ.
This story is from the July 2022 edition of Mathrubhumi Sports Masika.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 2022 edition of Mathrubhumi Sports Masika.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു