അർജന്റീനയും ഓസ്ട്രേലിയയും തമ്മിലുള്ള പ്രീ ക്വാർട്ടർ പോരാട്ടം കാണാൻ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലേക്ക് മെട്രോ കാത്തു നിൽക്കുമ്പോൾ, തൊട്ടടുത്തു നിന്ന് മെസ്സിയുടെ ജേഴ്സി ഇട്ട ഇറാഖുകാരൻ പറഞ്ഞു - “ഞാൻ, സ്പെയിനിന്റെ ആരാധകനാണ്. എനിക്ക് അർജന്റീനയോട് ഒരു താത്പര്യവുമില്ല. പക്ഷെ ഞാൻ മെസ്സിയുടെ ആരാധകനാണ്. ഇക്കുറി അയാൾ വേൾഡ് കപ്പ് എടുക്കണം.
പെട്ടെന്ന് ഓർമ്മവന്നത് പോർക്കുളത്തെ ബാർബർ പ്രദീപിനെയാണ്. തിരുത്തിക്കാട്ട് റോഡ് തിരിയുന്നിടത്തെ, തന്റെ സലൂണിന്റെ മുന്നിലെ ചില്ല് നിറയാൻ പാകത്തിൽ നെയ്മറുടെ ചിത്രം വച്ചിട്ടുണ്ട് അയാൾ. കട്ട ബ്രസീൽ ഫാനാണ്. മെസ്സിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ മുടിവെട്ടുന്ന കൃതിക മാറ്റി, ചെവിയ്ക്കരികിൽ വന്ന് പതുക്കെ പറഞ്ഞു.
“അങ്ങനെ പറഞ്ഞാ, മെസ്സേ മ്മക്ക് ഭയങ്കര ഇഷ്ടാ, അയാള് ന്ന് ലോകത്തിലെ ഒന്നാം നമ്പറ് കളിക്കാരനാ. പക്ഷേ അത് മിണ്ടാൻ അർജന്റീനക്കാർ പറ്റില്ലല്ലോ. ഈക്ക് അഹങ്കാരം കൂടില്യേ .
ഖത്തറിൽ ഓരോ കളികളും ആരംഭിക്കുന്നത് മൈതാനങ്ങളിൽ നിന്നല്ല, മെട്രോകളിൽ നിന്നാണെന്ന് തോന്നിയിട്ടുണ്ട്. അതിൽ തിങ്ങി നിറഞ്ഞു നിൽക്കുന്നവരുടെ ചിന്തകളിൽ നിന്ന്, ഉറക്കെയുറക്കെയുള്ള സംസാരങ്ങളിൽ നിന്ന്, ഗന്ധങ്ങളിൽ നിന്ന്, ആരവങ്ങളിൽ നിന്ന്, പാട്ടുകളിൽ നിന്ന്, അടരടരുകളായി ഓരോ കളികളും ഉരുത്തിരിഞ്ഞുവരുന്നു. പിന്നെ മൈതാനത്തിൽ അതിന്റെ തുടർച്ചയുണ്ടാകുന്നു. ലോങ്വിസിൽ മുഴുങ്ങിയാലും തീരാതെ അത് തിരിച്ച് പോക്കിന്റെ മെട്രോകളിലേക്ക് പടരുന്നു. പിന്നെ, ഫാൻ സോണുകൾ കളി ഏറ്റെടുക്കുന്നു.
പുലർച്ചയിൽ ഏതോ കാണിയുടെ കാലുകൊണ്ട്, ആ പന്തിനെ ആകാശത്തേക്ക് തൊടുത്തുവിടുകയും അതൊരു സൂര്യനായി മാറുകയും ചെയ്യുമ്പോൾ കളി അവസാനിക്കുന്നു.
ആ മെട്രേയിൽ മുഴുവൻ മെസ്സിമാരായിരുന്നു. എണ്ണിതിട്ടപ്പെടുത്താൻ പറ്റാത്തത്രയും. പല പ്രായത്തിലുള്ളവർ, ഏതൊക്കെയോ നാട്ടുകാർ, ഏവരുടെയും കുപ്പായത്തിന്റെ പിന്നിൽ മെസ്സി എന്നെഴുതിയിരുന്നു. പത്തെന്ന അക്കവും ഉണ്ടായിരുന്നു.
യാത്രയ്ക്കിടെ സുഹൃത്ത് സുഹൈലിനോടും കുടുംബത്തോടും അടുത്തു നിൽക്കുന്ന അർജന്റീനക്കാരൻ ചോദിച്ചു. നിങ്ങളുടെ അടുത്ത് ഇന്നത്തെ കളിക്കുള്ള ടിക്കറ്റ് ഉണ്ടോ? ഉണ്ട്.
നിങ്ങൾ എത്രരൂപയ്ക്കാണ് വാങ്ങിയത്.?
40 റിയാൽ (906.82 ഇന്ത്യൻ രൂപ)- സുഹൈൽ മറുപടി പറഞ്ഞു.
This story is from the January 2023 edition of Mathrubhumi Sports Masika.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 2023 edition of Mathrubhumi Sports Masika.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു